കണ്ണൂര്‍: മതില്‍ ചാടാന്‍ കുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് നിന്നും സഹായം ലഭിക്കിച്ചിരിക്കാമെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ.
'അവന് രക്ഷപ്പെടാന്‍ കൈപ്പത്തിയൊന്നും വേണ്ട. ഇത്രവലിയ ക്രൂരത എന്റെ മകളോട് ചെയ്തതല്ലേ. അകത്ത് നിന്നും പിന്തുണയില്ലാതെ ചാടാന്‍ സാധിക്കില്ല. ഇത്രയധികം പൊലീസുകാര്‍ ഉണ്ടായിട്ടും കണ്ടില്ലേ', സുമതി ചോദിക്കുന്നു.
ജയിലിനകത്ത് നിന്നും സഹായം ലഭിക്കാതെ ഇത്രയും വലിയ ജയിലില്‍ നിന്നും ചാടാന്‍ സാധിക്കില്ല.
'അവന്‍ എവിടെയും പോകില്ല, കണ്ടോളു. ജനം പിടിച്ചിരിക്കും. സൗമ്യയെ മറക്കാത്തിടത്തോളം അവനെ ലോകത്ത് ജീവിക്കാന്‍ ജനം സമ്മതിക്കില്ല. അവന്‍ കണ്ണൂര്‍ വിട്ടുകാണില്ല', എന്നും സുമതി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്