ന്യൂ മെക്‌സിക്കോ: വെള്ളിയാഴ്ച പുലര്‍ച്ചെ അല്‍ബുക്കര്‍ക്കിയിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാലയുടെ പ്രധാന കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭവന സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പിനു ശേഷം രക്ഷപെട്ട പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. ഇപ്പോഴും ക്യാമ്പസില്‍ തന്നെ ഇയാള്‍ ഉണ്ടാകാമെന്ന് കണക്കാക്കി സര്‍വകലാശാല താല്‍ക്കാലികമായി അടച്ചു.
കാസസ് ഡെല്‍ റിയോ റസിഡന്‍സ് ഹാളില്‍ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പുലര്‍ച്ചെ 3:30 ഓടെ സ്ഥലത്തെത്തി. വെടിയേറ്റ രണ്ട് പേരെ ഇവിടെ കണ്ടെത്തി. ഒരാള്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു, രണ്ടാമന്റെ പരിക്ക് ഗുരുതരമായിരുന്നില്ല.
എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍ സര്‍വകലാശാല മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇരകളുടെയും അക്രമിയുടെയും വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് കാസസ് ഡെല്‍ റിയോയില്‍ താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്