ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സ്ഫോടക വസ്തുക്കൾ. വൻ സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
സുരക്ഷാവീഴ്ചയുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബെംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
കർണാടകയിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രധാനമന്ത്രി സന്ദർശിക്കുന്ന പാതയ്ക്ക് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.
മേയ് 10നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള കുപ്പറെഡ്ഡി കെരെക്ക് സമീപത്തുനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുമ്പ് ഒരു കോൺസ്റ്റബിളാണ് പ്രധാന റോഡിൽ നിന്നും 25 അടി മാറി സംശയാസ്പദമായ കാർട്ടൻ ബോക്സ് കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടി, കർപ്പൂരം, ബാറ്ററികൾ, കണക്റ്റിങ് വയറുകൾ, ഒരു റിയൽ ടൈം ക്ലോക്ക്, എൽസിഡി ഡിസ്പ്ലേ എന്നിവയാണ് കാർട്ടൻ ബോക്സിനുള്ളിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
