ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3,4,5 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. കൂടാതെ, 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 11:30 മുതൽ വൈകുന്നേരം 4:30 വരെ, നാലാമത് വാർഷിക 'സമ്മർ ഫെസ്റ്റ് 2026' (Summer Fest 2026) നടത്തപെടുന്നതാണ്.
ജൂൺ 28 ഞായറാഴ്ച്ച വി.കുർബാനയേ തുടർന്ന് പെരുന്നാൾ കൊടിയേറ്റം നടത്തപ്പെടും. തുടർന്ന് എല്ലാ ദിവസവും സന്ധ്യാ നമസ്‌ക്കാരവും വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. റവ.ഫാ. ജോയ്‌സ് പാപ്പൻ , റവ. ഫാ. ജോൺ സാമുവൽ, റവ.ഫാ. ഷിനു തോമസ്, റവ.ഫാ. ഡോ. റെനീഷ് എബ്രഹാം , റവ. സബ് ഡീക്കൻ മാത്യു ജേക്കബ് എന്നീ വൈദീക ശ്രേഷ്ഠർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കുന്നതാണ്. ജൂലൈ 2 , വ്യാഴാഴ്, 6:30PM നു റവ.ഫാ. ഡോ. റെനീഷ് എബ്രഹാം വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.
ജൂലൈ 3 വെള്ളിയാഴ്ച 6 മണിക്ക് സന്ധ്യ നമസ്‌ക്കാരവും കൺവെൻഷൻ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 4 ശനിയാഴ്ച 6PM നു സന്ധ്യാ നമസ്‌കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ് എന്നിവ നടത്തപെടുന്നതാണ്.
ജൂലൈ 5 ഞായറാഴ്ച രാവിലെ 8:00 നു പ്രഭാത നമസ്‌കാരവും, വിശുദ്ധ കുർബാനയും, തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ് , നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാ. ഗീവർഗീസ് ജോൺ, വികാരി സെന്റ് ലൂക്ക് ഓർത്തഡോക്‌സ് മിഷൻ ചർച്ച് ഓഫ് ബെൻസാലം, ഫിലാഡൽഫിയ, മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി റവ.ഫാ. ഷിന്റോ ഡി. ഡേവിഡ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടാതെ, 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 11:30 മുതൽ വൈകുന്നേരം 4:30 വരെ, 6099 N Northcott Ave, Chicago, IL 60631 നാലാമത് വാർഷിക 'സമ്മർ ഫെസ്റ്റ് 2026' (Summer Fest 2026) നടക്കുന്നു. നമ്മുടെ ഇടവകയിലെയും സഹ ഇടവകകളിലെയും കുടുംബങ്ങളെയും, സഭാ നേതാക്കളെയും, നിങ്ങളെപ്പോലുള്ള വിശിഷ്ടാതിഥികളെയും, ചിക്കാഗോയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ ആഘോഷം, നമ്മുടെ സംസ്‌കാരത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഒരു വലിയ സംഗമവേദിയാണ്.
ഈ പരിപാടിയുടെ ഭാഗമായി പരമ്പരാഗതമായ ഷിക്കാഗോ / ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ, സ്വാദിഷ്ടമായ പലഹാരങ്ങൾ, ഗെയിംസ്, ലേലം (Auction), റാഫിൾ എന്നിവ ഉണ്ടായിരിക്കുന്നതാണ് . നമ്മുടെ പ്രിയപ്പെട്ട ആത്മീയ സംഘടനകളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും, ബിസിനസ് സ്റ്റാളുകളും, ഒട്ടേറെ വിനോദ പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ശുശ്രൂഷകളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും കുടുംബ കേന്ദ്രീകൃതമായ പരിപാടികളിലൂടെയും, ആത്മീയ വളർച്ചയ്ക്കും, സാമൂഹിക പിന്തുണയ്ക്കും, പ്രാദേശികമായും അയൽ നഗരങ്ങളിലും, അമേരിക്കയിലുടനീളവും അന്താരാഷ്ട്രതലത്തിലും സേവനങ്ങൾ നൽകുന്നതിനും ഞങ്ങളുടെ സഭയും ഇടവകയും പ്രതിജ്ഞാബദ്ധമായി തുടരുന്നു.
മാർത്തോമാ ശ്ലീഹാ പകർന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാൾ ശുശ്രൂഷകളിൽ & 'സമ്മർ ഫെസ്റ്റ് 2026' പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി വികാരി റവ.ഫാ. ഷിന്റോ ടി. ഡേവിഡ്, ട്രസ്റ്റി എബ്രഹാം വിപിൻ ഈശോ, സെക്രട്ടറി ജോൺ ചെറിയാൻ, പെരുന്നാൾ & സമ്മർ ഫെസ്റ്റ് 2026 സബ് കമ്മിറ്റിക്കുവേണ്ടി സുനിൽ തോമസ്, കെൽവിൻ പാപ്പച്ചൻ, ഷാജൻ വർഗീസ്, ടോണി തോമസ്, കുര്യാക്കോസ് വർക്കി എന്നിവർ അറിയിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.
https://www.facebook.com/StThomasOrthodoxChurchChicago/
Parish Address: 6099 N Northcott Ave, Chicago, IL 60631.
കൂടുതൽ വിവരങ്ങൾക്ക് : റവ.ഫാ. ഷിന്റോ ടി. ഡേവിഡ് (വികാരി) 586-746-4869, എബ്രഹാം വിപിൻ ഈശോ (ട്രസ്റ്റീ) 980-422-2044, ജോൺ ചെറിയാൻ (സെക്രട്ടറി) 224-659-4649
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
