പ്രഖ്യാപിക്കാൻ മന്ത്രിയില്ല; വെള്ളിയാഴ്ചത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ അവ്യക്തത

MAY 11, 2026, 10:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തതിനെത്തുടർന്ന് ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ.

മുൻ സർക്കാർ നിശ്ചയിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ച ഫലം പ്രസിദ്ധീകരിക്കേണ്ടതുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആര് നടത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മൂല്യനിർണയ നടപടികൾ പൂർത്തിയാക്കി ഫലത്തിന് അന്തിമരൂപം നൽകുന്നതിനായി പരീക്ഷാ ബോർഡ് ബുധനാഴ്ച യോഗം ചേരും.

ഫലപ്രഖ്യാപനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ 2021-ലെ തിരഞ്ഞെടുപ്പുകാലത്ത് ചെയ്തതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫലം പ്രഖ്യാപിക്കുമോ എന്നാണ് ഉദ്യോഗസ്ഥർ ഉറ്റുനോക്കുന്നത്.

vachakam
vachakam
vachakam

അന്ന് കെ. ഷാജഹാനായിരുന്നു ഫലം പുറത്തുവിട്ടത്. നിലവിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതലയുള്ള ഷർമിള മേരി ജോസഫും ഡയറക്ടർ എൻ.എസ്.കെ. ഉമേഷും കൂടിയാലോചിച്ച് തീരുമാനമെടുക്കാമെങ്കിലും ഇതുവരെ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല.

Tags: SSLC Result 2026, Education Department Kerala, Pareeksha Bhavan, Government Transition, Exam Result Uncertainty.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam