മമത ബാനര്‍ജിയെയും അഭിഷേക് ബാനര്‍ജിയെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി

JUNE 10, 2026, 5:00 AM

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയെയും അഭിഷേക് ബാനര്‍ജിയെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായും കോണ്‍ഗ്രസില്‍ ലയിക്കണം എന്ന ഉപാധി മാത്രമാണ് മമതയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാമെന്നാണ് വാഗ്ദാനം. അഭിഷേക് ബാനര്‍ജിക്ക് നാഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നുമാണ് വിവരം.വാഗ്ദാനം മമത നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പകരം തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, കോണ്‍ഗ്രസ് വിട്ട് പോയ ശേഷമാണ് മമത ബാനര്‍ജി തൃണമൂല്‍ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam