തിരുവനന്തപുരം : മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
കേരള സിലബസ് പരിഷ്കരിക്കുമെന്നും നിലവിലെ സിലബസ് കാലഹരണപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലെന്നാണ് വി ശിവൻകുട്ടി ചോദിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് സമഗ്രമായ പരിഷ്കരണം നടപ്പിലാക്കിയതാണെന്നും സിലബസ് പരിഷ്കരണത്തിൽ ഒരു നിർദ്ദേശം പോലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ നൽകിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
കേരള സിലബസ് മോശമാണെന്നും പറഞ്ഞ് മറ്റു ചില കോഴ്സുകളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. പൊതു വിദ്യാഭ്യാസരംഗത്തെ തകർക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്.
ബോധപൂർവ്വം ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കാൻ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
