കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2025ൽ നടത്തിയ ക്രമക്കേടും അന്വേഷണ പരിധിയിലെന്ന് പ്രത്യേക അന്വേഷണ സംഘം.
2 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിലും കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും എസ്ഐടി വ്യക്തമാക്കി.
അന്വേഷണം നടക്കുന്നത് നാല് ഘട്ടങ്ങളിലായാണ്. 1998 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കുകയാണെന്നും നാലാം ഘട്ടത്തിൽ അന്വേഷിക്കുന്നത് പ്രശാന്തിന്റെ ഭരണ സമിതി ദ്വാരപാലക പാളികളിൽ സ്വർണം പൊതിയാൻ നടത്തിയ ഇടപെടലുകളാണെന്നും എസ്ഐടി പറയുന്നു.
അതേസമയം, നാലാം ഘട്ടത്തിലും സൂക്ഷ്മമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവെന്ന് എസ്ഐടിയും വ്യക്തമാക്കി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
