ന്യൂഡൽഹി: ജസ്റ്റിസുമാർ വിരമിച്ചശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന രീതിയിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.
വിരമിച്ചശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു സംവാദത്തിൽപ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസുമാർ വിരമിച്ചാലും നിയമത്തിന്റെ തടവറയിലാണെന്നും സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടാത്ത വിധത്തിലായിരിക്കണം തുടർജീവിതമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്റെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കെത്തന്നെ ഇത്തരം ചില സ്വയംനിയന്ത്രണ വലയങ്ങൾ തങ്ങൾക്കു ചുറ്റുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്