തിരുവനന്തപുരം: വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കുമെന്ന് പി വി അൻവർ എംഎൽഎ. ഉപതിരഞ്ഞെടുപ്പിൽ ആന്റി ഗവൺമെൻ്റ് പൾസ് ഉണ്ടാക്കിയത് ഡിഎംകെയാണ്.
ആലത്തൂരിൽ പരാജയപ്പെട്ടതിൽ യുഡിഎഫ് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല. തൻ്റെ സ്ഥാനാർത്ഥിയെ പിന്തുണക്കാൻ പറഞ്ഞതാണ്.
34.5 കോടി രൂപയാണ് ഇടത്, വലത്, എൻഡിഎ മുന്നണികൾ ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ ചെലവാക്കിയത്.
ചേലക്കരയിൽ കിട്ടിയ 3920 വോട്ട് ഡിഎംകെയുടെ കോൺക്രീറ്റ് വോട്ടാണെന്നും അൻവർ കൂട്ടിച്ചേർത്തു.
താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ച അൻവർ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണം ഒരിടത്തും എത്തിയില്ലെന്നും ആരോപിച്ചു. കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്