കോഴിക്കോട്: ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം ഹൈക്കോടതി തള്ളി.
പൊലീസ് സംരക്ഷണം നൽകിയില്ലെന്ന കോൺഗ്രസ് പാനലിന്റെ ഹർജിയിലാണ് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്.
ഹർജിയിൽ സർക്കാരിനെ എതിർ കക്ഷി ആക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ 16ന് നടന്ന തെരഞ്ഞെടുപ്പിൽ അംഗങ്ങൾക്കടക്കം വോട്ട് ചെയ്യാനായില്ലെന്നും, അക്രമണ സംഭവങ്ങളും ചൂണ്ടി വിശദമായ ഹർജി യുഡിഎഫ് ഇന്ന് ഫയൽ ചെയ്തു.
ഈ കേസിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്