മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പഠോളെ രാജിവെച്ചു.
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് ഏറ്റവും കനത്ത തോല്‍വിയാണ് നേരിട്ടത്. 49 സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളു.
നാന പഠോളെ മത്സരിച്ച സകോലി മണ്ഡലത്തിൽ 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ് ജയിച്ച് കയറിയത്.
ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് സകോലി. 2019ല്‍ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സകോലിയില്‍ പഠോളെ വിജയിച്ചത്.
എന്നാല്‍ നാന പഠോളെയ്ക്ക് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ഇതുവരെ സാധിച്ചില്ലെന്നും, ഹൈക്കമാന്‍ഡ് പട്ടോലെയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്