കൊച്ചി: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ 27 പേര്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും. രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മലിനജലം കലര്‍ന്ന വെള്ളം കുടിച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃക്കാക്കര നഗരസഭയും ആരോഗ്യ വകുപ്പും ഫ്‌ളാറ്റില്‍ ആരോഗ്യ സര്‍വേ തുടങ്ങി.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് പനിയും വയറിളക്കവും ഛര്‍ദിയും ബാധിച്ച് 27 പേര്‍ ചികിത്സ തേടിയത്. കഴിഞ്ഞ ജൂണിലും ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ കുടിവെള്ളത്തില്‍ നിന്ന് രോഗബാധയുണ്ടായിരുന്നു. അന്ന് അഞ്ഞൂറോളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ ദിവസം അസുഖ ബാധിതരില്‍ ചിലര്‍ വാട്സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും കൂട്ട അസുഖബാധയാണെന്ന് പുറത്തറിയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ പേര്‍ ചികിത്സ തേടിയിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഫ്‌ളാറ്റിലെ കുടിവെള്ള സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്