കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലുടമയെയാണ് കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്ന ദേവൻ എന്നയാൾ വടിവാൾ വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ദേവനും സുഹൃത്തും ഭക്ഷണം കഴിക്കാനായി എത്തിയത്. ബിരിയാണിയാണ് ഇരുവരും കഴിച്ചത്.
ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോൾ പണം ചോദിച്ചതോടെ ദേവൻ കുപിതനായി എളിയിൽനിന്ന് വടിവാളൂരി കുത്താൻ ആയുന്നതും കടയുടമയോടു കയർക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്