തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം എസ് ഐടി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ 12ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിനുപോയിരുന്നു.
വഴിമധ്യേ കുട്ടിയുടെ രക്ഷിതാക്കൾ റോഡരുകിൽ നിന്ന് സർബത്ത് വാങ്ങിക്കുടിച്ചിരുന്നു എന്നാണ് വിവരം. അടുത്ത ദിവസം രാവിലെ മുതൽ കുട്ടിക്ക് അതിയായ വയറിളക്കവും ഛർദിയുമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
