രണ്ട് കൈയ്യുള്ള ആളുകളെക്കാള്‍ കെല്‍പ്പുളയാളാണ് ​ഗോവിന്ദച്ചാമി, ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും: ഫോറൻസിക് വിദഗ്ധ ഷെർലി വാസു

JULY 24, 2025, 11:17 PM

കൊച്ചി:  ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ ഷെർലി വാസു. 

പൂര്‍ണ ആരോഗ്യവതിയായ സൗമ്യയെ ഒരു കൈ മാത്രമുള്ളയാള്‍ കീഴപ്പെടുത്തിയെന്ന് പറയുമ്പോള്‍ അയാള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്ത് പരിചയമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. രണ്ട് കൈയ്യുള്ള ആളുകളെക്കാള്‍ കെല്‍പ്പുളയാളാണ് അയാൾ.

അതുകൊണ്ട് എല്ലാ സ്ത്രീകളും ജാഗ്രതയോടെ ഇരിക്കണമെന്നാണ് പറയാനുള്ളതെന്നും ഷെർളി വാസു വെളിപ്പെടുത്തി. ഗോവിന്ദച്ചാമി ജയില്‍ ചാടി പരിചയമുള്ളയാളാണെന്നും മുൻപും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും ഷെർളി വാസു വ്യക്തമാക്കി.

vachakam
vachakam
vachakam

'ചലിച്ചുകൊണ്ടിരുന്ന ട്രെയിനിലാണ് സംഭവമുണ്ടായത്. ട്രെയിനിലെ ഡോറിനടുത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ സൗമ്യ ശ്രമിച്ചപ്പോഴും അയാള്‍ ഡോറടച്ച് കൈകള്‍ക്ക് പരിക്കേല്‍പ്പിച്ചാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്ത്. സൗമ്യയുടെ കൈയ്യില്‍ അതിന്റെ പാടുകളുണ്ടായിരുന്നു. ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും,ആക്രമണം നടത്തുമ്പോൾ കൃത്യമായ പദ്ധതി അയാൾക്കുണ്ടായിരുന്നു.

അയാള്‍ ഒരു ഹാബിച്വല്‍ ഒഫന്‍ഡറാണ്. അയാളുടെ മുഖ പ്രകൃതത്തില്‍ പോലും ക്രൂരതയുണ്ട്. അമേരിക്കയിലെ ഒരു നരഭോജിയായ ക്രിമിനല്‍ കുറ്റവാളിയുടെ മുഖപ്രകൃതമാണ് അയാളിലും പലപ്പോഴും കണ്ടിരുന്നത്' ഷെർളി വാസു വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam