അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി !  രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിന് ദീപ്തിയുടെ മറുപടി 

APRIL 7, 2026, 10:49 PM

കൊച്ചി: തെലങ്കാന മുഖ്യമന്ത്രിയുടെ പോ മോനെ വിജയാ പരാമർശവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോനെ രേവന്താ മറുപടിയും   വിവാദമാവുകയാണ്. 

പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്നാണ് സിപിഎം നേതാവ് എംവി നികേഷ് കുമാർ പ്രതികരിച്ചത്. എന്നാൽ നികേഷിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപ്തി മറുപടി നൽകിയത്. 

 'തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ്, സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തിൽ. പറഞ്ഞുവരുമ്പോൾ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും.

vachakam
vachakam
vachakam

സാക്ഷാൽ എം വി രാഘവൻ. അദ്ദേഹത്തിന്റെ പരിപ്പെടുക്കാൻ സിപിഎം ശ്രമിച്ച കാലത്ത് സംരക്ഷിച്ചുകൊണ്ട്, ജീവൻ രക്ഷിച്ചുകൊണ്ട് എംഎൽഎയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്‍റെ പേര് കോൺഗ്രസ്സെന്നാണ്.

അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ല, തരത്തിൽ പോയി കളിക്ക് നികേഷേ'- ദീപ്തി മേരി വർഗ്ഗീസ് ഫേസ്ബുക്കിൽ കുറിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam