തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു.
തെരച്ചിലിനായി മറൈൻ എൻഫോഴ്സ്മെന്റ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടു. ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ നടത്തും.
തെരച്ചിൽ വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
കാലാവസ്ഥ പ്രതികൂലമായതാണ് തെരച്ചിൽ ദുഷ്കരമായതെന്ന് നേവിയും കോസ്റ്റൽ ഗാർഡും പറയുന്നത്.
ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
