ഇടുക്കി: സീ പ്ലെയിൻ പദ്ധതി മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇടുക്കി കളക്ടർക്ക് വനംവകുപ്പ് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി.
ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റ് മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാർ ഡി.എഫ്.ഒ ആണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.
മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. വിമാനത്തിന്റെ ലാന്റിങ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾക്ക് സമീപത്തെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സീ പെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു.
പാമ്പാടുംചോല, ആനമുടിച്ചോല, കുറിഞ്ഞിമല സങ്കേതം തുടങ്ങിയ നിരവധി ഉദ്യാനങ്ങൾ ഉള്ള പ്രദേശമാണ് ഇത്. പരിസ്ഥിതിലോലമേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും നിഗമനമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്