ഇല്ലിനോയ് : ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ ജനുവരി 30ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് മേരി ജെയ്ൻ തീസിന്റെ വിരമിക്കലിനെത്തുടർന്നാണ് ഈ ചരിത്ര നിയമനം.
23 വർഷത്തെ നീണ്ട ജുഡീഷ്യൽ പരിചയമുള്ള അദ്ദേഹം ട്രയൽ കോടതി, അപ്പീൽ കോടതി തുടങ്ങി ഇല്ലിനോയിസ് നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഇല്ലിനോയിസ് അപ്പീൽ കോടതിയിൽ ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി 2028 ഡിസംബർ 4 വരെയായിരിക്കും. തുടർന്നും പദവിയിൽ തുടരുന്നതിന് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
2004 മുതൽ ലൊയോള യൂണിവേഴ്‌സിറ്റി ഷിക്കാഗോ സ്‌കൂൾ ഓഫ് ലോയിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിക്കുന്നു. കൂടാതെ ഏഷ്യൻ അമേരിക്കൻ ജഡ്ജസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
ഇന്ത്യൻ വംശജനായ ഒരാൾ ഇല്ലിനോയിസിലെ ഏറ്റവും ഉയർന്ന കോടതിയിൽ എത്തുന്നത് അമേരിക്കയിലെ ഏഷ്യൻ സമൂഹത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമായി കണക്കാക്കപ്പെടുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
