വിദ്യാർഥിനികൾ തൂങ്ങിമരിച്ച സംഭവത്തിൽ 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ് 

JANUARY 15, 2026, 9:49 PM

കൊല്ലം : സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ 2 വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടികളുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകൾ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനിൽ വേണുവിന്റെ മകൾ വൈഷ്ണവി (15) എന്നിവരാണു മരിച്ചത്.  

 വൈഷ്ണവി കബ‌ഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര 4 വർഷം മുൻപും വൈഷ്ണവി ഒന്നര വർഷം മുൻപും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കല്ലുവാതുക്കലിൽ നടന്ന കബഡി ടൂർണമെന്റിൽ വൈഷ്ണവി പങ്കാളിയായ ടീം വിജയിച്ചിരുന്നു. 

vachakam
vachakam
vachakam

 അതിന്റെ ആവേശത്തിലാണു മടങ്ങിയത് എന്നാണു പരിശീലകർ പറയുന്നത്. ബുധനാഴ്ച രാത്രി 10.30നു ഫോണിൽ വിളിച്ചപ്പോൾ ഈ കാര്യം വൈഷ്ണവി പറഞ്ഞിരുന്നതായി പിതാവ് വേണു പറഞ്ഞു. സാന്ദ്ര കഴിഞ്ഞ 2 സ്കൂൾ അത്‍ലറ്റിക് മീറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

അമച്വർ അസോസിയേഷൻ ചാംപ്യൻഷിപ്പിൽ മികച്ച അത്‌ലീറ്റ് ആകുകയും ചെയ്തു. പഠനത്തിലും ഇരുവരും മുന്നിലായിരുന്നു എന്ന് അധ്യാപകർ പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam