തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. നിർണായക സെക്രട്ടേറിയറ്റ് യോഗം രാവിലെ ചേരും.
പേരാവൂരിൽ കെ.കെ. ശൈലജയെയും ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രനേയും ഉൾപ്പെടുത്തിയ പുതിയ പട്ടികയാണ് സെക്രട്ടേറിയേറ്റിൻ്റെ പരിഗണനയ്ക്ക് വരുന്നത്. വൈപ്പിൻ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും സെക്രട്ടേറിയറ്റ് തിരുത്തൽ വരുത്തിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുക. സെക്രട്ടേറിയറ്റ് പരിശോധിച്ച ശേഷം ജില്ലകൾ പുതുക്കി നൽകിയ പട്ടിക അടിസ്ഥാനപ്പെടുത്തി സെക്രട്ടേറിയറ്റിൽ അന്തിമ രൂപമുണ്ടാക്കും.
ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകരിക്കും. സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ഇടതുമുന്നണി യോഗം വൈകീട്ട് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?