തൃശ്ശൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 അയ്യപ്പഭക്തർക്ക് പരിക്ക്

JANUARY 15, 2026, 10:19 PM

തൃശ്ശൂർ: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയിൽ മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച പുലർച്ചെ 5.10-നാണ് അപകടം നടന്നത്. ബൈപ്പാസിലൂടെ എത്തിയ ബസ്സും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു. ബസ്സിലുള്ളവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇവരെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ലായെന്നാണ് ലഭ്യമായ വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam