മലപ്പുറം: മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. മലപ്പുറം എടക്കരയിൽ ഇന്നലെ രാത്രിയാണ് അപകടം.
ഇറക്കത്ത് നിര്‍ത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറിയാണ് അപകടം ഉണ്ടായത്. തോണിക്കൈ സ്വദേശി ഷിജു (കുട്ടന്‍ 48) ആണ് മരിച്ചത്. വാഹനത്തിന്‍റെ ഡ്രൈവറും ഷിജു തന്നെയാണ്.
വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലാണ് മിനി ലോറി ഷിജു നിര്‍ത്തിയിട്ടത്.
നിര്‍ത്തിയ വാഹനത്തിൽ നിന്നും വീട്ടു സാധനങ്ങള്‍ എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയിൽ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടുകയായിരുന്നു.
വഴിയിലേക്ക് വീണ ഷിജുവിന്‍റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ ഷിജു മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
