മോസ്കോ: റഷ്യയിൽ അൻപതു പേരുമായി യാത്ര വിമാനം തകര്‍ന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്.
ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്.
സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്