ബൈക്കപകടത്തിൽ മസ്തിഷ്കമരണം, ആറുപേർക്ക് പുതുജീവിതം നൽകി രുദ്രേഷ് 

NOVEMBER 3, 2026, 10:38 PM

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പതിനേഴുകാരൻ എസ് ആർ രുദ്രേഷ് ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി.

ഒക്ടോബർ 26ന് രാത്രി കരമന - കിള്ളിപ്പാലം റോഡിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ മേലാറന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 കരമന, മേലാറന്നൂർ, ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി സുരേഷ് - പി രമ്യാ ദേവി ദമ്പതികളുടെ മകനും തിരുമല എഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമാണ് രുദ്രേഷ്.

vachakam
vachakam
vachakam

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രുദ്രേഷിനെയും സുഹൃത്തിനെയും ഉടൻതന്നെ കരമന, കിള്ളിപ്പാലം പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും നവംബർ രണ്ടിന് വൈകിട്ട് നാല് മണിയോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് കുടുംബാംഗങ്ങൾ അവയവദാനത്തിന് മുന്നോട്ടുവന്നത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിലെ രോഗിക്കും, രണ്ടാമത്തെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ഹെൽത്തിലെ രോഗിക്കുമാണ് (മൾട്ടി ഓർഗൻ) നൽകിയത്.

കരൾ, അബ്ഡോമിനൽ ഫെസിയ & വെസ്സൽസ് എന്നിവ കിംസ് ഹെൽത്തിലെ രോഗികൾക്ക് ലഭ്യമാക്കി. നേത്രപടലങ്ങൾ (കോർണിയ) തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് കൈമാറിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam