ഇന്ധന പ്രതിസന്ധി തീരുമോ? ഇറാൻ്റെ അനുമതിയോടെ ഇന്ത്യൻ കപ്പലുകളായ  'പുഷ്പകും', 'പരിമളും'  ഹോർമുസ് കടലിടുക്ക് കടന്നു 

MARCH 12, 2026, 1:55 AM

 ദില്ലി:  ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ  സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സമ്മതം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ നിർണ്ണായകമായ ചർച്ചകളാണ് ഫലം കണ്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.     'പുഷ്പക്', 'പരിമൾ' എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് യാത്രാനുമതി നൽകാൻ ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർണ്ണായകമായ ചർച്ചകൾ നടന്നത്. 

 മറൈൻ ട്രാഫിക് വെബ്സൈറ്റിലെ വിവരം പ്രകാരം ഈ കപ്പലുകൾ ഇപ്പോൾ ഹോർമുസ് കടലിടുക്കിന് സമീപത്താണ് ഉള്ളത്. സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി മുംബൈ തുറമുഖത്തേക്ക് വരികയായിരുന്ന ലിബിയൻ പതാക വഹിച്ച മറ്റൊരു കപ്പലിനും ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam