കാണാതായ 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ

MARCH 12, 2026, 2:05 AM

മലപ്പുറം: കൊളത്തൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ്   കത്തിക്കരിഞ്ഞ നിലയില്‍ 19 കാരന്റെ മൃതദേഹം കണ്ടെത്തിയത്. 

കൊളത്തൂര്‍ കുരുവമ്പലം പൊട്ടിപ്പാറ ഹൗസില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (19) ആണ് മരിച്ചത്. പൊലീസ് നടത്തിയ സിസിടിവി പരിശോധനയില്‍, സിനാന്‍ ഒരു കുപ്പിയില്‍ പെട്രോളിന് സമാനമായ ദ്രാവകവുമായി വിജനമായ സ്ഥലത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. 

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിന്‍ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിനാന്‍ തിരുവനന്തപുരത്ത് മരിച്ച വിവരം കൊളത്തൂര്‍ പൊലീസിന് ലഭിക്കുന്നത്.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam