'ഗാന്ധിജിയെ അപമാനിച്ചു'; കെ ബി ഗണേഷ് കുമാറിനെതിരെ പൊലീസിൽ പരാതി

MARCH 12, 2026, 1:41 AM

കോഴിക്കോട്:    മഹാത്മാ ഗാന്ധിയെ അപമാനിച്ചുവെന്ന് കാട്ടി മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതി. 

കെപിസിസി ജനറൽ സെക്രട്ടറി കെ ഷാജിർ അറാഫത്ത് ആണ് പരാതി നൽകിയത്.  ഗാന്ധിയെ പൊതുജനങ്ങൾക്കിടയിൽ വെറുപ്പുളവാക്കുന്ന രീതിയിൽ ചിത്രീകരിച്ചു എന്നതാണ് പരാതി. 

 ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുമ്പോഴായിരുന്നു ഗണേഷ് കുമാർ ഗാന്ധിയെ പരാമർശിച്ചത്. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട് എന്നും ഗാന്ധിക്കും നെഹ്‌റുവിനും വരെ പ്രണയങ്ങൾ ഉണ്ടായിരുന്നില്ലേ എന്നുമായിരുന്നു ഗണേഷ്‌ കുമാറിന്റെ പരാമർശം.

vachakam
vachakam
vachakam

ഇതിന് എതിരെയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്.  കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് ഷാജിർ അറാഫത്ത് പരാതി നൽകിയത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam