കുന്ദമംഗലം: സഹപാഠിയുടെ പുസ്തകം വായിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ വായന വാരാചരണ ആഘോഷങ്ങൾക്ക് തുടക്കമായി. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫസീഹിന്റെ പന്തയത്തിൽ ജയിച്ച ആമ എന്ന പുസ്തകമാണ് വായന ദിനത്തിൽ വിദ്യാർത്ഥികൾ വായിച്ചു തുടങ്ങിയത്. വാരാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ മരം, ക്വിസ് മത്സരം, വായന മത്സരം, ഉർദു ക്ലബ് ഉദ്ഘാടനം, പുസ്തക പരിചയം എന്നിവയും സംഘടിപ്പിച്ചു.
ചടങ്ങുകൾ അബ്ദുൽ ജലീൽ എ.പി ഉദ്ഘാടനം ചെയ്തു. ഉമൈർ മാസ്റ്റർ വായന ദിന സന്ദേശം നൽകി. അധ്യാപകരായ ഹാഷിദ് കെ, സി.പി. ഫസൽ അമീൻ, ഷക്കീർ സി.കെ, ജവാദ് കെ.ടി, മെഹബൂബ് കെ, സഫിയുറഹ്മാൻ, സുഹൈല ടി.പി, അൻവർ കെ എന്നിവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
