റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു.
തൃശ്ശൂർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. വധുവിന്റെ ബന്ധുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ചെറിയതോതിലുള്ള വിവാഹ സൽക്കാരം ക്രമീകരിച്ചിട്ടുള്ളത്.
സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു.
സബ് രജിസ്റ്റർ വീട്ടിലേക്ക് എത്തി വിവാഹ രജിസ്റ്ററിൽ വധൂവരന്മാരെ കൊണ്ട് ഒപ്പിടിക്കും എന്നാണ് സൂചന. അങ്ങനെയെങ്കിൽ 10 മണിക്ക് മുൻപായിട്ട് ആയിരിക്കും ചടങ്ങുകൾ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
