റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം;  രോ​ഗിയും ഡോക്ടറുമുൾപ്പെടെ 7മരണം

FEBRUARY 23, 2026, 7:22 PM

 ജാർഖണ്ഡ് : ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു. റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്.

പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി.

 രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിങ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 

vachakam
vachakam
vachakam

41-കാരനായ സഞ്ജയ് കുമാറിന് പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി ദില്ലിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം. ചത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസാരിയ പഞ്ചായത്തിലാണ് വിമാനം തകർന്നു വീണത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam