ഫോമാ പുതിയ ദിശയിലേയ്ക്ക്: ഭരണഘടനാ ഭേദഗതി നിലവിൽ വന്നു

FEBRUARY 23, 2026, 12:53 PM

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ഭാവി വളർച്ച മുന്നിൽക്കണ്ട് 2025 ഒക്‌ടോബർ 25ന് ഫിലഡൽഫിയയിൽ നടന്ന മിഡ് ടേം ജനറൽ ബോഡി അവതരിപ്പിച്ച കോൺസ്റ്റിറ്റിയൂഷൻ അമൻമെന്റ് സംഘടനയുടെ കെട്ടുറപ്പിനും ഭാവികാല വളർച്ചയ്ക്കും ജനകീയ മുന്നേറ്റങ്ങൾക്കും ഉതകുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ചൂണ്ടിക്കാട്ടി.

ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി വർഗീസ് (സലീം), നാഷണൽ കമ്മിറ്റി കോ -ഓർഡിനേറ്റർ ബബ്‌ലു ചാക്കോ എന്നിവർ ചേർന്ന് അവതരിപ്പിച്ച 15 ഇന ബൈലോ അമൻമെന്റ് ജനറൽ ബോഡിയിൽ ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

റീജിയനുകളുടെ പുനർനിർണയമാണ് ഏറ്റവും പ്രധാനപ്പെട്ട ബൈലോ ഭേദഗതി. യു.എസിലെയും കാനഡയിലെയും 98 അംഗ സംഘടനകളെ ജിയോഗ്രാഫിക്കലായാണ് വിവിധ റീജിയനുകളായി വിഭജിക്കുക. അതാത് പ്രദേശങ്ങളിലെ റീജിയനുകളെ, അവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ പുനക്രമീകരണം. ഈ വിഭജനംസംബന്ധിച്ച് റീജിയനുകളുടെ പേരുവിവരങ്ങൾ നാഷണൽ കമ്മിറ്റിയെ അറിയിക്കണം.

vachakam
vachakam
vachakam

അമൻമെന്റിന്റെ വിശദ വിവരങ്ങൾ ഇപ്രകാരമാണ്: മുൻ കാലങ്ങളിൽ ഫോമായ്ക്ക് നേതൃത്വം നൽകിയ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ ജനറൽ ബോഡിയിൽ വോട്ടവകാശത്തോടുകൂടിയ ഡെലിഗേറ്റുകളായിരിക്കും. നാഷണൽ വിമൻസ് ഫോറം ചെയർ പെഴ്‌സൺ വോട്ടവകാശത്തോടുകൂടിയ ഡെലിഗോയായിരിക്കും. ഫോമായുടെ പി.ആർ.ഒയ്ക്കും കൺവൻഷൻ കമ്മിറ്റി ചെയർമാനും വോട്ടവകാശമുണ്ട്.

* 3 മുതൽ 9 മെമ്പർ അസോസിയേഷനുകൾ വരെയുള്ള റീജിയനുകൾക്ക് 2 നാഷണൽ കമ്മിറ്റി മെമ്പർമാരുണ്ടായിരിക്കും. പത്തോ അതിലധികമോ അസോസിയേഷനുകളുള്ള റീജിയനുകളിൽ നിന്ന് 3 നാഷണൽ കമ്മിറ്റി മെമ്പർമാരുണ്ടാകും.

vachakam
vachakam
vachakam

നാഷണൽ അഡൈ്വസറി കൗൺസിലിൽ മെമ്പർ അസോസിയേഷനുകളുടെ പ്രസിഡന്റോ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന വ്യക്തികളോ അതോടൊപ്പം അംഗ സംഘടനകളുടെ മുൻ പ്രസിഡന്റ് അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയും നാഷണൽ അഡൈ്വസറി കൗൺസിലിൽ വോട്ടവകാശത്തോടകൂടിയ ഡെലിഗേറ്റുകളായിരിക്കും. കൂടാതെ സ്തുത്യർഹമായ നിലയിൽ കാലാവധി പൂർത്തിയാക്കിയ എല്ലാ ഫോമാ മുൻ പ്രസിഡന്റുമാരും നാഷണൽ അഡൈ്വസറി കൗൺസിലിലെ വോട്ടവകാശത്തോടു കൂടിയ അംഗങ്ങളായിരിക്കും.

രണ്ട് വർഷത്തെ പ്രവർത്തന കാലാവധിയുള്ള നാഷണൽ കമ്മിറ്റിയിലേക്കുള്ള ഏതൊരു തിരഞ്ഞെടുപ്പും ജനറൽ ഇലക്ഷൻ (പൊതു തിരഞ്ഞെടുപ്പ്) ആണ്. ജനറൽ ഇലക്ഷനുവേണ്ടിയുള്ള ജനറൽ ബോഡി യോഗത്തിന് 6 മാസം മുമ്പ് 3 അംഗ ഇലക്ഷൻ കമ്മിഷനെ നിയമിക്കേണ്ടതാണ്. അതിലൊരാൾ ഐറ്റി വൈദഗ്ധ്യമുള്ള വ്യക്തിയായിരിക്കണം. ഈ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിക്കപ്പെട്ട തിയതി മുതൽ ഒരു വർഷമാണ് ഇവരുടെ കാലാവധി.

അംഗ സംഘടനകൾ നിലവിലുള്ള മെമ്പർ അസോസിയേഷനുകളുടെ അതേ പേരോ സമാനമായ പേരോ ഉപയോഗിക്കരുത്. പൊതുജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും കമ്മ്യൂണിറ്റി പ്രാതിനിധ്യത്തിൽ വ്യക്തത വരുത്തുന്നതിനും വേണ്ടി ഒരു തനതായ പേര് സ്വീകരിക്കേണ്ടതാണ്.കംപ്ലയൻസ് കൗൺസിലിന്റെ ശുപാർശ പ്രകാരം നേഷണൽ കമ്മിറ്റി ഈ ഭരണഘടനയും ബൈലോകളും ഭേദഗതി ചെയ്യണമെന്ന് തീരുമാനിക്കുമ്പോൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി, നാല് അംഗങ്ങൾ എന്നിവരടങ്ങുന്ന ഏഴ് അംഗ ബൈലോ കമ്മിറ്റിയെ നിയമിക്കും. ചെയർപേഴ്‌സൺ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മുൻ അംഗമായിരിക്കണം.

vachakam
vachakam
vachakam

അംഗങ്ങളിൽ ഒരാൾ നിലവിലുള്ള നാഷണൽ കമ്മിറ്റി മെമ്പറായിരിക്കണം. ഫോമാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ എക്‌സ്ഒഫീഷ്യോ അംഗങ്ങളായിരിക്കും. അംഗ സംഘടനകളുമായും ഫോമായുടെ അഭ്യുദയകാംക്ഷികളുമായും കൂടിയാലോചിച്ച് കമ്മിറ്റി ബൈലോ പഠിക്കുകയും ആവശ്യാനുസരണം ഭേദഗതി വരുത്തുകയും ചെയ്യും. ജനറൽ ബോഡിക്ക് ആവശ്യമെന്ന് കരുതുന്ന ബൈലോകളിൽ ഭേദഗതികൾ കമ്മിറ്റി ശുപാർശ ചെയ്യും.

അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ, അവസാന ഭേദഗതിയുടെ അഞ്ച് വർഷത്തിനുള്ളിൽ ഈ ബൈലോകൾ ഭേദഗതി ചെയ്യാൻ പാടില്ല. അടിയന്തര സാഹചര്യത്തിൽ, മൂന്ന് കൗൺസിലുകളുടെയും ദേശീയ കമ്മിറ്റിയുടെയും ഒഫീഷ്യലുകൾ ഈ ബൈലോകൾ ഭേദഗതി ചെയ്യുന്നതിനായി ഒരു ബൈലോ കമ്മിറ്റിയെ നിയമിക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ശുപാർശ ചെയ്യാം.

ജനറൽ ഇലക്ഷനിലേക്കോ മിഡ് ടേം ഇലക്ഷനിലേക്കോ മൽസരിക്കുന്ന സ്ഥാനാർത്ഥികൾ വോട്ടുകൾക്ക് പകരമായി പ്രതിനിധികൾക്കോ മെമ്പർ അസോസിയേഷനുകൾക്കോ സാമ്പത്തിക സഹായങ്ങൾ, പണം, സമ്മാനങ്ങൾ, സേവനങ്ങൾ, അല്ലെങ്കിൽ മൂല്യമുള്ള ഏതെങ്കിലും വസ്തുക്കൾ എന്നിവ വാഗ്ദാനം ചെയ്യാൻ പാടില്ല. ഒരു സ്ഥാനാർത്ഥി ഈ ആർട്ടിക്കിൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, ആ സ്ഥാനാർത്ഥിക്ക് രണ്ട് ടേം കാലത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിക്കും.

ഫോമ തിരഞ്ഞെടുപ്പുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരോ വോട്ടുകൾക്ക് പകരമായി പണമോ സമ്മാനങ്ങളോ സേവനങ്ങളോ മറ്റ് ആനുകൂല്യമോ വോട്ടിംഗ് സ്വഭാവത്തെ സ്വാധീനിക്കാൻ തക്കതായ കാര്യങ്ങൾ സ്വീകരിക്കുകയോ അഭ്യർത്ഥിക്കുകയോ ചെയ്താൽ അവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് ടേം കാലത്തേക്ക് വോട്ട് ചെയ്യുന്നതിൽ നിന്നും ഏതെങ്കിലും പദവി വഹിക്കുന്നതിൽ നിന്നും അയോഗ്യരാക്കും.

ഇതര മലയാളി ഫെഡറേഷൻ/സംഘടന (ഉദാഹരണത്തിന് ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി ഫെഡറേഷൻ) തുടങ്ങിയവയിൽ സ്ഥാനമാനങ്ങൾ വഹിക്കുന്നവർക്കോ ഇവയുടെ പ്രതിനിധികൾക്കോ ഫോമായിൽ മൽസരിക്കാനോ പ്രതിനിധികളാകാനോ അർഹതയില്ല. കാരണം, ഇത് ഫോമായുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. മത, രാഷ്ട്രീയ, പ്രൊഫഷണൽ സംഘടനകൾക്ക് ഇക്കാര്യം ബാധകമല്ല. നിലവിലുള്ളതും തുടർന്നുള്ളതുമായ ഒരു വർഷത്തെ കാലാവധിയിലേക്കാണ് ഈ നിയന്ത്രണം.

ഫോമായുടെ അക്കൗണ്ടുകളുടെയും രേഖകളുടെയും കൈമാറ്റം, ഏറ്റെടുക്കൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി, ദേശീയ കമ്മിറ്റി, ദേശീയ ഉപദേശക സമിതി എന്നിവയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നിവ തിരഞ്ഞെടുപ്പ് വർഷത്തിലെ ഒക്ടോബർ മാസത്തിലെ നാലാം ശനിയാഴ്ചയോ അതിനുമുമ്പോ നടക്കും. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുകൂട്ടുകയും സ്ഥാനമൊഴിയുന്ന ഫോമാ പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന ഒരു ജനറൽ ബോഡി യോഗത്തിലാണ് ഈ പ്രക്രിയ നടക്കേണ്ടത്.

പ്രസ്തുത യോഗത്തിൽ, സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിക്കേണ്ടതാണ്. പുതുതായി വരുന്ന കമ്മിറ്റി അവരുടെ കാലയളവിലേക്കുള്ള ബജറ്റ് അവതരിപ്പിക്കണം. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫെഡറേഷന്റെ ഫണ്ടുകൾ, ആസ്തികൾ, മീറ്റിംഗുകളുടെ മിനിറ്റ്‌സ്, അക്കൗണ്ടിംഗ്, ടാക്‌സ് ഡോക്യുമെന്റ്‌സ്, മറ്റ് രേഖകൾ, മൊത്തത്തിലുള്ള ബാലൻസ് തുടങ്ങിയവ പുതിയ ഭാരവാഹികൾക്ക് കൈമാറേതുണ്ട്.

ഓരോ ടേമിനും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, നാഷണൽ അഡൈ്വസറി കമ്മിറ്റി എന്നിവയുടെ ആദ്യ യോഗവും സത്യപ്രതിജ്ഞാ ചടങ്ങും ഫെഡറേഷന്റെ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അധ്യക്ഷത വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. കംപ്ലയൻസ് കമ്മിറ്റിയുടെ സാന്നിധ്യത്തിൽ ചെയർമാൻ, നാഷണൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ, മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവരും ജനറൽ ബോഡിയിൽ ഉണ്ടായിരിക്കേണ്ടതാണ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, നാഷണൽ അഡൈ്വസറി കൗൺസിൽ എന്നിവയെ കൺവൻഷന്റെ അവസാന ദിവസത്തെ ബാങ്ക്വറ്റ് സെഷനിൽ പരിചയപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മീഷണർമാരാണ് ഈ കൃത്യം നിർവഹിക്കുക.പുതിയ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ആർ.വി.പിമാർ, നാഷണൽ കമ്മിറ്റി മെമ്പർമാർ എന്നിവരുടെ സത്യപ്രതിജ്ഞ ഇലക്ഷന് ശേഷം ഒക്‌ടോബർ മാസത്തിൽ നടക്കുന്ന ഹാൻഡിങ് ഓവർ സെറിമണിയിൽ വച്ചായിരിക്കും. ഈ ചടങ്ങിൽ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അധ്യക്ഷത വഹിക്കും.

സജി എബ്രഹാം ആണ് ബൈലോ കമ്മിറ്റി വെസ് ചെയർ. ജെ മാത്യൂസ്, അഡ്വ. മാത്യു വൈരമൺ, സിജോ എബ്രഹാം എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ബൈലോ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി നിരന്തരം ചർച്ച ചെയ്ത് വരുത്തിയ ഭരണഘടനാ ഭേദഗതി സംഘടനാ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു.

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam