ക്രിസ്തുമസ് ബംപർ തർക്കത്തിൽ നിലപാട് വ്യക്തമാക്കി ലോട്ടറി വകുപ്പ് 

FEBRUARY 23, 2026, 9:51 AM

തിരുവനന്തപുരം: ക്രിസ്തുമസ് ബംപർ തർക്കത്തിൽ നിലപാട് വ്യക്തമാക്കി ലോട്ടറി വകുപ്പ്. ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നൽകുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു.

ബംപറിൽ രണ്ടുപേർ അവകാശമുന്നിച്ചതിന് പിന്നാലെ 20 കോടി സമ്മാനത്തുക ഹൈക്കോടതി ഇടപെട്ട് തടഞ്ഞുവെച്ചിരിക്കയാണ്.

ലോട്ടറി ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണെന്നും വകുപ്പിന് പ്രധാനം ടിക്കറ്റിന്റെ വിശ്വാസ്യതയാണെന്നും കോടതി നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ് ഐഎഎസ് വ്യക്തമാക്കി. 

vachakam
vachakam
vachakam

 പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോനാണ് ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് പൊലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഈ ടിക്കറ്റിനാണ് ഇദ്ദേഹം അവകാശവാദം ഉന്നയിച്ചത്.

പൊലീസിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ നെയ്പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്, എന്നാലിത് ഓർമിക്കാതെ പാത്രത്തിന്‍റെ ഉടമയ്ക്ക് കൊറിയർ ചെയ്തുവെന്നായിരുന്നു സജിമോന്റെ വാദം. നെയ് പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും ഉൾപ്പെട്ടു. പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് ജനുവരി 30 നാണ് പാത്രം കൊറിയർ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam