കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശി പിടിയിൽ.
പ്രതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നതായും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തു കൊടുത്തതായും കണ്ടെത്തിയിരുന്നു.
പുത്തൂർ സ്വദേശിയുടെ പരാതിയിൽ കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലെ മുഖ്യപ്രതി റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാർ പപ്പു പിടിയിലായത്.
ജംതാര സൈബർ സിഐഡിയുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.
ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും മലപ്പുറം ഉൾപ്പടെ കേരളത്തിലെ വിവിധ ജില്ലകളിലും സമാന രീതിയിൽ തട്ടിപ്പുകൾ നടത്തിയതിന് കേസുകൾ നിലവിലുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് കൂട്ടു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്ട്രേഷൻ ഏപ്രിൽ 21ന് അവസാനിക്കുന്നു
മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചു
അമേരിക്കയിൽ വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ; റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശക സമിതിക്ക് കോടതിയുടെ
ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ