കോഴിക്കോട്: നാല് വയസ്സുകാരനെ തെരുവ് നായ കടിച്ചു കീറി. അമ്മയോടൊപ്പം വീടിന് പുറത്തിറങ്ങിയ കുട്ടിയെയാണ് നായ കടിച്ചത്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.
കോഴിക്കോട് കോടഞ്ചേരിയിലെ നിരന്നപാറ ഉന്നതിയില്‍ താമസിക്കുന്ന അരുണ്‍രാജിന്റെയും മണിമേഖലയുടെയും മകന് അയാനാണ് തെരുവ്നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മണിമേഖല കുഞ്ഞുമായി കിണറ്റിന് കരയിലേക്ക് കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഉടന്‍ തന്നെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് നായയുടെ ആക്രമണത്തില്‍ നിന്നും കുട്ടിയെ മോചിപ്പിച്ചത്. എന്നാല്‍ ഇതിനകം തന്നെ കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ആഴത്തിലുള്ള കടിയേറ്റിരുന്നു.
ഉടന്‍ തന്നെ അയാനെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും ദേഹത്തും പല്ലുകള്‍ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്ട്രേഷൻ ഏപ്രിൽ 21ന് അവസാനിക്കുന്നു
മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചു
അമേരിക്കയിൽ വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ; റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശക സമിതിക്ക് കോടതിയുടെ
ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ