ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി

NOVEMBER 24, 2026, 12:01 AM

തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ  രാജ്മോഹൻ ഉണ്ണിത്താൻ എം പി രം​ഗത്ത്. ഷാഫി എ ​ഗ്രൂപ്പല്ലെന്ന് പറഞ്ഞ ഉണ്ണിത്താൻ ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. 

 രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണ്.

ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മൻചാണ്ടിയുടെ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

vachakam
vachakam
vachakam

ഷാഫി പറമ്പിലിനെ താൻ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നാണ് താൻ പറഞ്ഞത്.  ഉമ്മൻചാണ്ടിയിൽ നിന്നാണ് എ ഗ്രൂപ്പ് രൂപപ്പെട്ടതെന്നും ഉമ്മൻചാണ്ടി രാഷ്ട്രീയമായി ആക്രമിക്കപ്പെട്ട സമയത്ത് അദ്ദേഹത്തിനൊപ്പം നിൽക്കാൻ പലരും തയ്യാറായില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.

ഉമ്മൻചാണ്ടിക്കെതിരെ സോളാർ വിവാദവുമായി ബന്ധപ്പെട്ട് ആക്രമണം ഉണ്ടായപ്പോൾ പ്രതിച്ഛായ ഭയന്ന് പലരും മാറിനിന്നു. അന്ന് താനും ടി സിദ്ദിഖും മാത്രമാണ് ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അന്ന് എവിടെയായിരുന്നുവെന്നും ഉണ്ണിത്താൻ ചോദിച്ചു.


vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam