മനസിന്റെ ഉള്ളറകളിൽ ഘനീഭവിച്ചു നിൽക്കുന്ന കറുത്തകാർമേഘങ്ങൾ, ഒന്ന് പെയ്ത് ഒഴിഞ്ഞു പോയിരുന്നെങ്കിൽഎന്ന് ആശിച്ചു നിരാശയുടെ കയങ്ങളിലേക്കു കൂപ്പു കുത്തുന്ന ഇരുണ്ട നിമിഷങ്ങൾ. ആരോടും പറയാനില്ലാതെ, പറഞ്ഞാൽ ആർക്കും മനസിലാകാത്ത പ്രശ്‌നങ്ങൾ, ഉത്തരമില്ലാത്ത എത്രയെത്ര ചോദ്യങ്ങൾ എത്രയെത്ര അനുഭവങ്ങൾ. ദൈവവിശ്വാസം പോലും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ. ഇവിടെയാണ് ഒരു മനുഷ്യന്റെ അന്തരാത്മാവിൽ, മണ്ണിൽമുളക്കാതെ സുഷിപ്തിയിൽ കഴിയുന്ന വിത്ത് പോലെകിടക്കുന്ന ദൈവാംശം, അത് തലമുറകളിലൂടെ പകർന്നുകിട്ടിയതാവാം, പണ്ടെങ്ങോ വായിച്ചു മറന്ന ദൈവ വചനനുറുങ്ങുകൾ ആകാം, സ്വന്ത അനുഭവങ്ങളിലൂടെ കിട്ടിയതിരിച്ചറിവുകൾ ആവാം, ഉണർന്നു സംവദിക്കുന്നത്.
നീതനിച്ചല്ല, നിന്നെ സ്‌നേഹിക്കുന്ന ഒരു ദൈവം ഒരിക്കലും തകർച്ചയിലേക്ക് തള്ളി കളയുകയില്ല. അങ്ങനെ അങ്ങനെ നൂറുനൂറു വാഗ്ദത്തങ്ങൾ, ഓരോന്നായി തെളിഞ്ഞു സൂര്യ പ്രഭയായി ഉള്ളിലെ കാർമേഘ പാളികളിൽ തട്ടി അവിടെ ഒരുമഴവില്ല് രൂപപ്പെടുകയാണ്.
അക്ബർ ചക്രവർത്തിയുടെ മന്ത്രി ബീർബൽ പറഞ്ഞതുപോലെ ഈ കാലവും കടന്നു പോകും, ശ്രീ ബുദ്ധൻ ആനന്ദനോട് പറഞ്ഞതുപോലെ എത്ര കലങ്ങിയതായാലും ക്ഷയോടെകാത്തു നിന്നാൽ തെളിയാത്ത ഒരു അരുവിയും ഇല്ല. എന്തിന് സാജൻ അച്ചൻ പാടുന്നതുപോലെ 'ഒരു മഴയും തോരാതിരുന്നിട്ടില്ല.......' എന്ന മനോഹരമായ പാട്ടും ഒക്കെനമ്മോടു പറയുന്നത് 'ക്ഷയോടെ കാത്തിരുന്ന് കരുണാമയന്റെകുറുകാത്ത കരങ്ങൾക്ക് ഇടപെടാൻ സമയം കൊടുക്കുക എന്നല്ലേ?
തകർന്ന മനസ്സുകൾക്ക് സാന്ത്വനം പകരുന്ന ജീവനുള്ള വചനീ. ഇരുവായ്ത്തലയുള്ള, സന്ധി മജ്ജകളെ തുളച്ചു ചെന്ന് ആത്മാവിനെ തൊടുന്ന വചനം. എനിക്കുവേണ്ടി, എനിക്കുവേണ്ടി മാത്രം എഴുതി വച്ചിരിക്കുന്നു എന്ന്‌തോന്നിക്കുന്ന എത്രയെത്ര ദൈവ വചനങ്ങൾ. നിന്നെ സ്‌നേഹിക്കുന്ന ദൈവം ആരെയും ഒരിക്കലും പരീക്ഷിക്കുന്നതല്ല, മറിച്ചു ദൈവ പ്രവർത്തി നിന്നിലൂടെ നിവർത്തിയാകാനും നിന്നെ കൂടുതൽ തെളിവ് ഉള്ളവനായി കാണുവാനായും നിന്റെ ഉടയവൻ ഒരുക്കുന്ന ചിലമുഖാന്തരങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവ് കിട്ടുന്നത് നമ്മെപൂർണമായി, നമ്മുടെ പ്രശ്‌നങ്ങളെ അവിടത്തെ ബലമേറിയകരങ്ങളിലേക്ക് കൈമാറുമ്പോൾ മാത്രമാണ്.
നമ്മുടെബുദ്ധിയും ശക്തിയും സമർത്യവും എല്ലാം പത്തി മടക്കി തോറ്റ്തുന്നം പാടുമ്പോൾ ആണ് ദൈവീക ഇടപെടൽ ഉണ്ടാവുന്നത്. പൂർണമായ സമർപ്പണം ദൈവീക ഇടപെടലിന്റെ ഒന്നാമത്തെപടിയാണ് എന്ന് അറിയണം. പലപ്പോഴും പ്രാർഥിക്കുമ്പോൾ 'ഇപ്പോൾ തന്നെ' ഉത്തരംവേണം എന്ന് നമ്മൾ എല്ലാവരും ശഠിക്കാറുണ്ട്. ഉണർത്തിക്കുംവരമെല്ലാം ക്ഷണം തന്നീടണമെ എന്ന് പാടുന്നത് പോലെ ആമൂന്നാം നാളിനു അപ്പുറത്തേക്ക് ഒരു നിമിഷം പോയാൽവിശ്വാസം നീരാവി പോലെയായി ഒരു കാറ്റു കുത്തിവിട്ട ബലൂൺകണക്കെ തകർന്ന് ഒരു പ്രതീക്ഷയുമില്ലാതെ ഇരിക്കുന്ന സമയം, ചിത്രശലഭത്തിന് പിന്നാലെ ഓടി ഓടി തളർന്നു,
തനിക്കു പിടിതരാത്ത, ഉയരങ്ങളിലേക്ക് പറന്നു പോയ ആ ജീവനുള്ളപൂവിനെ മനസു കൊണ്ടെങ്കിലും ശപിച്ചു ഉറങ്ങി പോയ ആകൊച്ചു ബാലകനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെഅരികിൽ വന്നു അവന്റെ കൊച്ചു കവിളിൽ ഉമ്മ കൊടുക്കുന്ന, വിയർപ്പിൽ കുതിർന്ന കുറുനിരകളെ തഴുകി 'കുട്ടാ, നിന്റെകുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ' എന്ന് ഉള്ളിൽ ഊറുന്നചിരിയോടെ അവന്റെ ചാരെയിരിക്കുന്ന ആ വർണശലഭത്തിന്റെ കഥ പോലെ ദൈവം അവന്റെ സമയത്തു,
നാംആഗ്രഹിക്കുന്ന സമയത്തല്ല നമ്മളുടെ അടുത്തെത്തി നീറുന്നമനസിനെ തലോടി, അമ്മയെ പോലെ ശിരസിൽ ഉമ്മ വച്ച്‌നമ്മുടെ ആവശ്യങ്ങളിൽ നാം ആഗ്രഹിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി അനുഗ്രഹിക്കുന്നനമ്മുടെ കർത്താവ് എത്ര നല്ലവനാണ്. രാത്രി മുഴുവൻ വലവീശി ഒന്നും കിട്ടാതെ നിരാശപ്പെട്ട ശിഷ്യരെ അവർ ആഗ്രഹിച്ചസമയത്തല്ല, ആശയെല്ലാം അസ്തമിച്ച നേരത്തു ജീവിതത്തിൽമുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത നന്മനൽകി നമ്മുടെ കർത്താവ് അവരുടെ നിരാശയെസന്തോഷത്തിന്റെ സമൃദ്ധിയിലേക്ക് കൊണ്ടുവന്നത്.
ഈദൈവം ഇന്നും എന്നും നമ്മുടെ ദൈവം എന്ന് ഓർക്കുമ്പോൾഒന്നിനെയും ഓർത്തു ഭാരപ്പെടുവാൻ നമുക്ക് ഇട വരില്ല. വിശ്വാസത്തിന്റെ നായക, എന്റെ വിശ്വാസത്തെ പൂർണ്ണമാക്കാൻഅവിടത്തെ കൃപ എന്നിൽ ചൊരിഞ്ഞു അനുഗ്രഹിക്കണമേ !
ജേക്കബ് ജോൺ കുമരകം, ഡാളസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
