കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം: ഉദ്ഘാടനം മന്ത്രി വീണാ ജോർജ് 

JULY 6, 2024, 7:53 AM

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയ്ക്ക് സിപിഎം അം​ഗത്വം! കാപ്പ ലംഘിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക്  സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് അംഗത്വം നൽകിയത്. 

മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷം കേസില്‍പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരൺ ചന്ദ്രനെ അന്ന് കാപ്പ 15(3) പ്രകാരം താക്കീത് നൽകി വിട്ടയച്ചിരുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്ന താക്കീത് നൽകിയായിരുന്നു ശരണിനെ വിട്ടയച്ചത്.

vachakam
vachakam
vachakam

ശേഷം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ശരൺ ചന്ദ്രനെതിരെ 308 വകുപ്പ് പ്രകാരം ഒരു കേസ് രജിസ്ട്രർ ചെയ്യപ്പെട്ടു. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരിൽ മലയാലപ്പുഴ പൊലീസ് ശരൺ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.

മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ശരൺ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്.

 ശരൺ ചന്ദ്രനടക്കം 60 പേർക്കാണ് കുമ്പഴയിലെ സ്വീകരണ യോഗത്തിൽ പാർട്ടി അംഗത്വം നൽകിയത്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam