കൊച്ചി: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരിയായ യുവതി.
കേസില്‍ പോക്സോ വകുപ്പ് പൊലീസ് ആദ്യമേ ചുമത്തണമായിരുന്നുവെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്. പോക്സോ കേസ് ആദ്യമേ ചുമത്തിയിരുന്നെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിക്കില്ലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കുറ്റകൃത്യം അവസാനിക്കുന്നില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം പൊലീസിന് ആദ്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
ദൃശ്യങ്ങള്‍ വിദേശ വെബ്സൈറ്റുകളില്‍ നിന്ന് അടക്കം നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുവതിക്കായി അഭിഭാഷകന് പ്രശാന്ത് വി കുറുപ്പ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ കണ്ട ശേഷം മാത്രമാണ് പോക്സോ ചുമത്താന്‍ തീരുമാനിച്ചത്. ഓരോ നിമിഷവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുന്നുണ്ട്. വെബ്സൈറ്റുകളില്‍ ഇപ്പോഴും ദൃശ്യങ്ങള്‍ ലഭ്യമാകുന്ന സാഹചര്യമുണ്ട്. ദൃശ്യങ്ങള്‍ വെബ്സൈറ്റുകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണം.
ദൃശ്യം പങ്കുവയ്ക്കുന്നവര്‍ അറിയാതെ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണെന്നും യുവതി ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
