പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു.മണ്ണാർക്കാട് റൂട്ടിലെ റസാരിയോ ബസിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശിയും ബസിലെ മുൻ ജീവനക്കാരനുമായ ഷാനിഫാണ് ആക്രമണം നടത്തിയത്.സംഭവത്തിൽ ഷാനിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടൗൺ ബസ് സ്റ്റാൻ്റ് പരിസരത്തെ പെട്രോൾ പമ്പിനടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. അരയിൽ കത്തിയുമായെത്തിയ പ്രതി സന്തോഷിനെ നിലത്തേക്ക് ചവിട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ സന്തോഷിന് കഴുത്തിൽ ആഴത്തിലും ശരീരമാസകലവും മുറിവുകളുണ്ട്.ഗുരുതര പരിക്കേറ്റ സന്തോഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.നിസാര പരിക്കേറ്റ പ്രതി ഷാനിഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്