പ്രൽഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

JULY 25, 2026, 10:12 AM

 ദില്ലി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രൽഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും.

രാഷ്ട്രപതിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. നിലവിൽ ഭക്ഷ്യ-ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രിയാണ് പ്രൽഹാദ് ജോഷി.

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി.  

vachakam
vachakam
vachakam

 അദ്ദേഹം രാജിവെച്ച് മണിക്കൂറുകൾക്കുള്ളിൽ, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സി.ജെ.പി. (CJP) വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർ പ്രതിഷേധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതിനെത്തുടർന്ന് "സദുദ്ദേശ്യത്തോടെയാണ്" പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് അവർ അറിയിച്ചു.

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam