ലൂസിയാന: ലൂസിയാനയിലെ കിസാച്ചി നാഷണൽ ഫോറസ്റ്റിൽ പടർന്നുപിടിച്ച 'ബ്രോക്കൺ ക്രീക്ക് ഫയർ' എന്ന കാട്ടുതീ അണയ്ക്കുന്നതിനിടയിൽ 24 കാരിയായ വനിതാ ഫയർഫൈറ്റർ കെയ്റ്റ്ലിൻ 'കെ.കെ' ഗല്ലാഗർ മരം വീണ് മരിച്ചു.
യു.എസ് ഫോറസ്റ്റ് സർവീസാണ് ഈ ദുഃഖവാർത്ത പുറത്തുവിട്ടത്.
ബുധനാഴ്ച ലൂസിയാനയിലെ റാപിഡസ് പാരിഷിൽ പടർന്ന 10 ഏക്കറോളം വരുന്ന കാട്ടുതീ അണയ്ക്കുന്നതിനിടയിലാണ് അപകടം.
2025ൽ വൈൽഡ്ലാൻഡ് ഫയർഫൈറ്റർ അപ്രന്റീസായി യു.എസ് ഫോറസ്റ്റ് സർവീസിൽ ചേർന്ന കെയ്റ്റ്ലിൻ, േൈവാമിങ്ങിലെ ഷോശോണി നാഷണൽ ഫോറസ്റ്റിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കെയ്റ്റ്ലിന്റെ വിയോഗത്തിൽ ഫോറസ്റ്റ് സർവീസ് അധികൃതരും സഹപ്രവർത്തകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അവരുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഔദ്യോഗിക ബഹുമതികളോടെയുള്ള ആദരവും പിന്തുണയും അധികൃതർ പ്രഖ്യാപിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
