ന്യൂജേഴ്‌സിയിൽ ഒമ്പത് വയസ്സുള്ള മകളെ അമ്മയും രണ്ടാനച്ഛനും ചേർന്ന് അടിച്ചു കൊന്നു; വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ വ്യാജ പരാതി

OCTOBER 18, 2026, 1:52 PM

ന്യൂജേഴ്‌സി: യുഎസിലെ ന്യൂജേഴ്‌സിയിൽ ഒമ്പത് വയസ്സുകാരിയായ മായ തോമസിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. പോൾസ്ബറോ സ്വദേശികളായ ഇന്ത്യ മില്ലർ (27), സീൻ സ്‌കോട്ട് (45) എന്നിവരാണ് പിടിയിലായത്.

ഒക്ടോബർ 13ന് പുലർച്ചെയാണ് സംഭവം. കുട്ടി വാഹനാപകടത്തിൽ പെട്ടെന്നായിരുന്നു ഇവർ പോലീസിൽ വിളിച്ചറിയിച്ചത്. എന്നാൽ കുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലും വൈദ്യപരിശോധനയിലും വാഹനാപകടമല്ലെന്നും മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നും വ്യക്തമായി.

കുട്ടിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളും കണ്ടെത്തി.

vachakam
vachakam
vachakam

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ നിന്നും രക്തക്കറകൾ കണ്ടെത്തുകയും, അപകടം നടന്നുവെന്ന് പറയുന്ന സമയത്ത് ആ പ്രദേശത്ത് വാഹനങ്ങളൊന്നും സഞ്ചരിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുകയും ചെയ്തു. കുട്ടിയുടെ നാല് വയസ്സുള്ള സഹോദരൻ നൽകിയ മൊഴിയും പ്രതികൾക്ക് കുരുക്കായി.

കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം, പോലീസിനെ തെറ്റിധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക മേൽ ചുമത്തിയിരിക്കുന്നത്. ഇരുവരെയും സലേം കൗണ്ടി ജയിലിൽ അടച്ചു. കുട്ടിയുടെ മറ്റൊരു സഹോദരനെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിന്റെ  സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam