പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും; കാലിഫോർണിയൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ട്രംപിന്റെ മുന്നറിയിപ്പ്

OCTOBER 18, 2026, 1:48 PM

കാലിഫോർണിയ:ക ുടിയേറ്റക്കാരോ പൗരന്മാരല്ലാത്തവരോ രേഖപ്പെടുത്തുന്ന വോട്ടുകൾ ബോധപൂർവ്വം എണ്ണുന്ന കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ദീർഘകാലം ജയിൽ ശിക്ഷ ലഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.

പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണുന്നത് ഫെഡറൽ കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് (ഡി.ഒ.ജെ) ലോസ് ഏഞ്ചൽസ് കൗണ്ടി അധികൃതർക്ക് അയച്ച കത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

കാലിഫോർണിയയിലെ വോട്ടർ പട്ടികയിലുള്ള പൗരന്മാരല്ലാത്ത 20,000ത്തിലധികം പേരുടെ വിവരങ്ങൾ പരിശോധിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സംസ്ഥാനത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.

vachakam
vachakam
vachakam

എന്നാൽ തിരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമാക്കാനാണ് തന്റെ ഓഫീസിന്റെ ശ്രമമെന്നും, ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ അവകാശവാദങ്ങൾ കോടതിയിൽ തന്നെ തീർപ്പാക്കുമെന്നും ലോസ് ഏഞ്ചൽസ് കൗണ്ടി രജിസ്ട്രാർറെക്കോർഡർ ഡീൻ ലോഗൻ വ്യക്തമാക്കി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam