ഭരണം നഷ്ടപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് പിണറായി വിജയൻ: പി.എം.എ സലാം 

MARCH 27, 2026, 12:09 AM

മലപ്പുറം: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ അതേ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

ഭരണം നഷ്ടപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് പിണറായി വിജയനെന്നും പി.എം.എ സലാം പറഞ്ഞു. 

 വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഎം-എസ്ഡിപിഐ സഹകരണമുണ്ടെന്നും ബിജെപിക്ക് പാര്‍ലമെന്റ് അംഗത്തെ നല്‍കിയത് സിപിഎം ആണെന്നും സലാം പറഞ്ഞു. 

vachakam
vachakam
vachakam

  'തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മികച്ച വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനത യുഡിഎഫിനെ ചേര്‍ത്തുപിടിക്കുകയും വലിയ വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ആ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തെ കുറിച്ച് അവര്‍ യുഡിഎഫ് പ്രവര്‍ത്തകരോട് പരാതിപ്പെടുന്നുണ്ട്.

ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുമെന്ന് പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ ദുര്‍ഭരണം കാഴ്ചവെച്ച ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാനായി ജനങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്'. സലാം വ്യക്തമാക്കി.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam