ദില്ലി: രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപക പ്രചരണമാണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്.
എന്നാൽ രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഒരു തരത്തിലും രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്താനുള്ള ആലോചന നിലവിൽ കേന്ദ്രസർക്കാരിനില്ല.
അവശ്യവസ്തുക്കളുടെ, അതുപോലെ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും എൽപിജിയുടെയും ലഭ്യത കേന്ദ്രസർക്കാർ നിരന്തരം ഇടപെട്ട് ഉറപ്പു വരുത്തുന്ന സാഹചര്യമുണ്ട്.
ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുകയോ മറ്റ് അഭ്യൂഹങ്ങളിൽ വിശ്വസിക്കുകയോ ചെയ്യരുത്. നിലവിൽ അത്തരത്തിലൊരു സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
