ശേഷാദ്രിനാഥൻ്റെ നിയമനം; സർക്കാർ തീരുമാനം അംഗീകരിക്കുന്നുവെന്ന് പി എം നിയാസ്

JULY 1, 2026, 9:04 PM

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ ജനാധിപത്യ മര്യാദയോടെ അംഗീകരിക്കുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. 

ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള തന്റെ പ്രതിബദ്ധത തുടരുമന്നും അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയുക തന്നെ ചെയ്യുമെന്നും പി എം നിയാസ് കൂട്ടിച്ചേര്‍ത്തു.

പി എം നിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

vachakam
vachakam
vachakam

ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. തീരുമാനങ്ങളെ മാനിക്കുന്നതും അതുപോലെ തന്നെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാണ്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് എന്റെ ആശങ്കകളും അഭിപ്രായങ്ങളും ഞാൻ പൊതുസമൂഹത്തിന്റെയും പാർട്ടി നേതൃത്വത്തിന്റെയും മുന്നിൽ ആത്മാർത്ഥമായി അവതരിപ്പിച്ചിരുന്നു. അത് ജനാധിപത്യത്തോടുള്ള എന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു.

ഇപ്പോൾ സർക്കാർ അതിന്റെ തീരുമാനം എടുത്തിരിക്കുകയാണ്. ആ തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ അംഗീകരിക്കുന്നു. വ്യക്തികളോടല്ല, തത്വങ്ങളോടാണ് എന്റെ നിലപാട് എന്നും ബന്ധപ്പെട്ടിരുന്നത്.

പുതുതായി ചുമതലയേറ്റ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ശ്രീ എൻ. ശേഷാദ്രിനാഥൻ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ പൂർണ നിഷ്പക്ഷതയോടെയും സുതാര്യതയോടെയും നിർവഹിക്കുകയും, കേരളത്തിലെ ജനാധിപത്യ സംവിധാനത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള എന്റെ പ്രതിബദ്ധത തുടരും. അഭിപ്രായങ്ങൾ പറയേണ്ടിടത്ത് അത് പറയുകയും, തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അവയെ ജനാധിപത്യ ബഹുമാനത്തോടെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം, അത് ഭാവിയിലും തുടരുക തന്നെ ചെയ്യും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam