ന്യൂയോർക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003) വച്ച് ജൂലായ് 18ന് ശനിയാഴ്ച വൈകിട്ട് 5ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
1995ൽ ആരംഭിച്ച വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ ആദ്യയോഗം മുതൽ 31 വർഷങ്ങൾ പിന്നിട്ടപ്പോൾ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വർഷത്തിൽ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.
പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ എത്തിക്കാൻ ഇക്കാലയളവിൽ പിറവം സംഗമത്തിന് കഴിഞ്ഞു. നിർധനാരായ സ്‌നേഹിതർക്കു വീട് വച്ച് നൽകാനും പിറവം സംഗമത്തിന് കഴിഞ്ഞു.
സ്‌കൂൾ, കോളേജു കളിൽ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാർഡുകൾ നേടിയ പിറവം നിവാസികളെ കൂടി ആദരിക്കുന്നു. കലാപരിപാടികൾക്ക് പുറമെ വിഭവ സമർഥമായ സദ്യയോട് പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് മനോഹർ തോമസ് 917-974-2670 സെക്രട്ടറി ജെനു കെ. പോൾ 516-957-0716
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
