എഥനോൾ പരിശോധന: കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകുന്നില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

NOVEMBER 24, 2026, 12:16 AM

തിരുവനന്തപുരം: പെട്രോളിലെ എഥനോൾ പരിശോധനയ്ക്ക് പെട്രോളിയം കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകാത്തതിൽ കേന്ദ്ര ഇടപെടൽ തേടി കേരളം.  ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രണ്ടുതവണ പെട്രോളിയം കമ്പനികൾക്ക് കത്ത് നൽകിയിരുന്നു.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കൊച്ചി റിഫൈനറി ലിമിറ്റഡിനും കത്ത് നൽകി. കത്ത് നൽകിയെങ്കിലും ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്നായിരുന്നു കമ്പനികളുടെ നിലപാട്. 19% എഥനോൾ അടങ്ങിയ പെട്രോളാണ് ഇ‌ന്ത്യൻ ഓയിൽ കമ്പനിയും നൽകിയത്.

വിഷയത്തിൽ കേരളം കേന്ദ്രസർക്കാരിന് കത്തയച്ചു. മന്ത്രി അനൂപ് ജേക്കബ് ആണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് നൽകിയത്.

vachakam
vachakam
vachakam

താരതമ്യ പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ നൽകാൻ പെട്രോളിയം കമ്പനികൾ വിസമ്മതിക്കുന്നതായാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. പരിശോധന പെട്രോളിയം കമ്പനികളുടെ വിശ്വാസ്യത തകർക്കാൻ അല്ല. പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നത് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam